p-jayachandran

മലയാളത്തിന്‍റെ ഭാഗവഗായകന്‍ പി.ജയചന്ദ്രന്‍ (80) അന്തരിച്ചു. തൃശൂരിലായിരുന്നു അന്ത്യം.  രോഗബാധിതനായി ചികില്‍സയിലായിരുന്നു. മലയാളം ,തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പാടിയിട്ടുണ്ട്. ഒന്‍പതു ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ ആശുപത്രി വിട്ടു. ഇന്ന് വൈകിട്ട് വീണ്ടും ആശുപത്രിയിലെത്തിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. പൂങ്കുന്നത്തെ വീട്ടില്‍ നാളെ ഉച്ചവരെ പൊതുദര്‍ശനം. സംസ്കാരം മറ്റന്നാള്‍ ചേന്ദമംഗലത്ത് തറവാട്ടുവീട്ടില്‍.

 

പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന പി.ജയചന്ദ്രന്‍റെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം , പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ,  തുടങ്ങിയ ഗാനങ്ങള്‍ കാല– ഭാഷഭേദമന്യേ ആസ്വാദകര്‍ ഹൃദയത്തിലേറ്റിയവയാണ്.

1985ല്‍ ശ്രീനാരായണ ഗുരുവിലെ ഗാനത്തിന് പി.ജയചന്ദ്രന്‍ ദേശീയപുരസ്കാരം നേടി. നാല് തവണ തമിഴ്നാട് സര്‍ക്കാര്‍ പുരസ്കാരവും ജെസി ഡാനിയല്‍ അവാര്‍ഡും ലഭിച്ചു.  1944 മാർച്ച് 3ന് കൊച്ചി രവിപുരത്ത് ജനിച്ച പി.ജയചന്ദ്രന്‍റെ പിന്നീടുള്ള ജീവിതം തൃശൂര്‍ ഇരിങ്ങാലക്കുടയിലായിരുന്നു.

 
ENGLISH SUMMARY:

Singer P. Jayachandran passed away