ആലപ്പുഴ മെഡി.കോളജ് ആശുപത്രി മോർച്ചറിയിൽ സംസ്കരിക്കാനാവാതെ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടുന്നു. മോർച്ചറിയിലെ 16 ഫ്രീസറുകളിൽ 12 ലും മൃതദേഹങ്ങൾ ആഴ്ചകളായി സൂക്ഷിക്കുകയാണ്. ആശുപത്രിയിൽ കൂട്ടിരിപ്പുകാരില്ലാതെ മരിച്ചവരുടെ മൃതദേഹങ്ങൾ ആണ് ഇവയിൽ കൂടുതലും. പൊലീസ് ക്ലിയറൻസ് ലഭിക്കാത്തതും സാമ്പത്തിക പ്രതിസന്ധിയും സംസ്കാരത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ഒരു മൃതദേഹം സംസ്കരിക്കാൻ 8000 രൂപയാണ് ചെലവ്.