wayanad-forest-jeep

വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ വീണ്ടും വന്യജീവി ആക്രമണം. വട്ടമല സ്വദേശിയുടെ ആടിനെ കൊന്നു. കഴിഞ്ഞദിവസം പ്രദേശത്ത് മറ്റൊരു ആടിനെ കൊന്ന കടുവ തന്നെയാണോ ഇതെന്നാണ് സംശയം. വട്ടമല ജിജോയുടെ ആടിനെയാണ് കൊന്നത്. ഈ പ്രദേശത്തിനടുത്തു തന്നെയാണ് നേരത്തെ കടുവ ഇറങ്ങി ജോസഫ് എന്നയാളുടെ ആടിനെ കൊന്നതും. കൂട്ടിൽ നിന്നും ആടിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറ ട്രാപ്പ് വയ്ക്കും. കഴിഞ്ഞ ദിവസം കടുവ ആടിനെ കൊന്ന പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു.

 
ENGLISH SUMMARY:

Another wildlife attack in Wayanad sees a goat killed, with suspicion that the same tiger responsible for a previous attack in the area is involved. Forest department sets up camera traps.