TOPICS COVERED

കണ്ണൂർ ഇരിട്ടി പായത്ത് ജനവാസ മേഖലയിൽ കാട്ടാനകൾ. ആറളം ഫാമിൽ നിന്ന് ഇറങ്ങിയ ആനകളെ തുരത്താൻ ശ്രമം തുടരുകയാണ്. അതിനിടെ ആനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇരുചക്രവാഹന യാത്രികന് വീണു പരുക്കേറ്റു.

പുലർച്ച നാലരയോടെ പത്ര വിതരണക്കാരാണ് കാട്ടാനകളെ കണ്ടത്. പായം, കരിയാൽ, എരുമത്തടം എന്നിവിടങ്ങളിലാണ് കാട്ടാന ഭീഷണി. പായം യുപി സ്കൂളിന് പിന്നിൽ നിലയുറപ്പിച്ച കാട്ടാനകളെ പടക്കം പൊട്ടിച്ച് ബാവലിപ്പുഴ കടത്തി ആറളം ഫാമിലേക്ക് തുരത്താനാണ് ശ്രമം. എന്നാൽ ആനകൾ കാടുകയറുന്ന മട്ടില്ല. കാട്ടാനകൾ ഇറങ്ങിയ പശ്ചാത്തലത്തിൽ പായം യുപി സ്കൂളിനും, വട്ട്യറ എൽപി സ്കൂളിനും ഇന്ന് അവധി നൽകി. ഇതിനിടെയാണ്, പായം ജബ്ബാർ കടവ് പാലത്തിനടുത്ത് വെച്ച് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ആനയുടെ മുന്നിൽപ്പെട്ട നാട്ടുകാരനായ സനീഷിന് രക്ഷപ്പെടാൻ ശ്രമിക്കവെ വീണ് പരിക്കേറ്റത്. പൊതുവേ പായം മേഖലയിൽ കാട്ടാനകൾ ഇറങ്ങാറില്ലെന്നും, ജനങ്ങൾ ആശങ്കയിൽ ആണെന്നും നാട്ടുകാർ

ആറളം ഫാമിൽ നിന്ന് വന്യ മൃഗങ്ങൾ ഇറങ്ങാതിരിക്കാൻ  നിരീക്ഷണം ശക്തമാക്കണമെന്ന് സ്ഥലത്തെത്തിയ പേരാവൂർ എംഎൽഎ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പായം മേഖലയിൽ വാഹന ഗതാഗതം ഉൾപ്പെടെ നിയന്ത്രിച്ചിരിക്കുകയാണ് പൊലീസ് . വാഹന അനൗൺസ്മെന്റും നൽകുന്നുണ്ട് . 

ENGLISH SUMMARY:

Wild elephants in kannur iritty payat residential area