പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് പുറത്തിറങ്ങും. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടര്‍ന്ന് ലഭിച്ച ജാമ്യത്തിലാണ് പ്രതികള്‍ പുറത്തിറങ്ങുന്നത്. ശിക്ഷാവിധി വന്ന് അഞ്ച് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പ്രതികള്‍ പുറത്തിറങ്ങുന്നത്. ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചാല്‍ മാത്രമേ പുറത്തിറങ്ങാനാകൂ. പത്തുമണിയോടെ പ്രതികള്‍ പുറത്തിറങ്ങിയേക്കും.