TOPICS COVERED

സിപിഎം പ്രവര്‍ത്തകനായിരുന്ന കാട്ടാക്കട അശോകനെ വധിച്ച കേസില്‍ എട്ട് ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി.കേസില്‍ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ മാപ്പുസാക്ഷിയാവുകയും ചെയ്തിരുന്നു. 2013ലായിരുന്നു കൊലപാതകം നടന്നത്.

കേസിലെ പ്രധാന പ്രതിയായ ശംഭു പലിശയ്ക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. അശോകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്ന അശോകൻ, പഴിഞ്ഞി എന്ന പ്രശാന്ത് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി ബുധനാഴ്ച പ്രസ്താവിക്കും.