പാലക്കാട് കീഴായൂരിൽ വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെത്തുടര്‍ന്ന് സാരമായി പൊള്ളലേറ്റ കിഴക്കേപുരക്കൽ വീട്ടിൽ ജയ തൃശൂർ മെഡിക്കൽ കോളജിൽ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ജപ്തിക്കായി ഷൊർണൂർ സഹകരണ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴായിരുന്നു വീട്ടമ്മ തീകൊളുത്തിയത്.

നാട്ടുകാരും പൊലീസും ചേര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. 2015 ൽ രണ്ട് ലക്ഷം രൂപയുടെ വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. അഞ്ച് ലക്ഷത്തിനോടടുത്ത് കുടിശ്ശിക ഈടാക്കാനാണ് കോടതി അനുമതിയോടെ ബാങ്ക് അധികൃതര്‍ എത്തിയത്. 

കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും നടപടിക്രമങ്ങൾ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്കുകാരുടെ വിശദീകരണം. തഹസില്‍ദാരുടെയും പട്ടാമ്പി പൊലീസിന്‍റെയും നിര്‍ദേശപ്രകാരം ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. 

ENGLISH SUMMARY:

Shoranur urban co operative bank confiscation proceedings woman died who commit suicide