സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ 185 കോടിയുടെ അഴിമതി നടന്നുവെന്ന് എസ്എഫ്ഐഒ. എസ്എഫ്ഐഒ അന്വേഷത്തില്‍ ഇത് കണ്ടെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ഐടി അന്വേഷണത്തിലും അഴിമതി കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. സിഎംആര്‍എല്‍ ചെലവുകള്‍ പെരുപ്പിച്ചുകാട്ടി അഴിമതിപ്പണം അതിലുള്‍പ്പെടുത്തി. നടന്നത് സങ്കല്‍പിക്കാന്‍പോലും കഴിയാത്ത തരത്തിലുള്ള അഴിമതിയെന്നും കേന്ദ്രം.