എറണാകുളം–അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ വികാരിയായി മാര്‍ ജോസഫ് പാംപ്ലാനിക്ക് നിയമനം നൽകി. സ്ഥാനം ഒഴിയുന്നതിന് സന്നദ്ധത അറിയിച്ച് മാർ ബോസ്കോ പുത്തൂർ സിനഡിന് കത്ത് നൽകിയതിന് പിന്നാലെയാണ് സഭ തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പ്രായവും അനാരോഗ്യവും കണക്കിലെടുത്ത് തന്നെ സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന ആവശ്യമാണ് മാർ ബോസ്കോ പുത്തൂർ സിനഡിൽ ഉന്നയിച്ചത്. എന്നാൽ സിനഡ് നടക്കുമ്പോൾ പോലും സഭ അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങൾ സംഘർഷസാഹചര്യത്തിലേക്ക് നീങ്ങിയതും മാർ ബോസ്കോ പുത്തരിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഒഴിയാൻ പ്രേരിപ്പിച്ചുവെന്നാണ് സൂചന.
ബോസ്കോ പുത്തൂരിന്റെ ആവശ്യം സിനഡ് അംഗീകരിച്ചതിനൊപ്പം പകരക്കാരനായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ പേര് വത്തിക്കാന് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ വികാരിയായി മാര്‍ പാംപ്ലാനിക്ക് വത്തിക്കാൻ നിയമനം നൽകിയതും.
കുർബാന തർക്കത്തിലടക്കം പരിഹാരത്തിനായി നടത്തിയ ശ്രമങ്ങളെത്തുടർന്നാണ് മാര്‍ പാംപ്ലാനിയിലേക്ക് ചുമതല എത്തുന്നത്. 2017 സെപ്റ്റംബർ 1 നു തലശേരി അതിരൂപതയുടെ സഹായമെത്രാനായ പാംപ്ളാനി അതേവർഷം നവംബറിൽ മെത്രാനായി അഭിഷിക്തനായി. 2022 ഏപ്രിൽ 22നു മാർ ജോസഫ് പാംപ്ലാനി അതിരൂപതയുടെ മെത്രാപ്പോലിത്തയായി സീറോ മലബാർ സഭ സിനഡ് സെക്രട്ടറിയും പെർമനെൻ്റ് സിനഡിലെ അംഗവുമാണ് മാർ ജോസഫ് പാംപ്ളാനി.
അതേസമയം, സമരമിരുന്ന വൈദീകരെ പൊലീസ് നീക്കിയതിന് പിന്നാലെ സംഘര്‍ഷഭൂമിയായി എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസ്. വൈദീകരെ പിന്തുണച്ചെത്തിയ വിശ്വാസികള്‍ ബിഷപ്പ് ഹൗസിന്‍റെ ഗേറ്റ് തകര്‍ത്ത് പൊലീസുമായി ഏറ്റുമുട്ടി. പ്രശ്നപരിഹാരത്തിന് നാളെ ഇരുവിഭാഗത്തേയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു.
പുലർച്ചെ അഞ്ച് മണിയോടെയാണ് ബിഷപ്പ് ഹൗസിൽ നിരാഹാരമിരുന്ന 21 വൈദികരെ പൊലീസ് ബലംപ്രയോഗിച്ച് സെന്‍റ് മേരീസ് ബസിലിക്കയിലേക്ക് നീക്കിയത്. വൈദീകര്‍ ബസിലിക്കയിലും പുറത്ത് വിശ്വാസികളും സംഘടിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതം. പൊലീസിന് നേരെ പ്രതിഷേധക്കാരുടെ തുടര്‍ച്ചയായ പോര്‍വിളി.
ഉച്ചയ്ക്ക് പ്രതിഷേധക്കാര്‍ ബിഷപ് ഹൗസിന് മുന്നിലേക്ക് നീങ്ങിയതോടെ സ്ഥിതി സങ്കീര്‍ണമായി. ബിഷപ്പ് ഹൗസിന്‍റെ ഗേറ്റ് തകര്‍ക്കാനുള്ള തുടര്‍ച്ചയായ നീക്കം പൊലീസ് ശക്മതമായി പ്രതിരോധിച്ചു. സുരക്ഷ ശക്തമാക്കാനെത്തിയ ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ എടുത്തെറിഞ്ഞു.
പൊലീസിന്‍റെ സംയംമനം കൈവിടുന്ന ഘട്ടത്തിലെത്തിയെങ്കിലും ജില്ലാ ഭരണകൂടം ഇടപ്പെടു. സബ് കലക്ടര്‍ കെ മീരയുടെ നേതൃത്വത്തില്‍ ഇരുവിഭാഗമായും രണ്ട് മണിക്കൂറിലേറെ ചര്‍ച്ച നടത്തിയെങ്കിലും സമവായമായില്ല. ഇതോടെ അറസ്റ്റ് വരിക്കാന്‍ തയാറെടുത്ത് വൈദീകര്‍.
ത്രിശങ്കുവിലായ പൊലീസ് പ്രശ്നപരിഹാരത്തിന് വഴികള്‍ തേടി. തുടര്‍ന്നാണ് കലക്ടറുടെ ഇടപെടല്‍ . മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. അദേഹത്തിന്‍റെ ഒരു പ്രതിനിധി, സമരസമിതി അംഗങ്ങള്‍, വൈദീക സമിതി അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.