മുടിമാലിന്യം സംസ്കരിച്ചില്ലെങ്കില്‍ ലൈസന്‍സില്ലെന്നു പറയുന്നതിനൊപ്പം ശേഖരിക്കുന്ന ഏജന്‍സികളെക്കൂടി കാട്ടിത്തരണമെന്നു ബാര്‍ബര്‍ഷോപ്പ് ഉടമകള്‍. നിലവില്‍ മാലിന്യം ശേഖരിക്കുന്ന ഏജന്‍സികള്‍ക്കും ഹരിതകര്‍മസേനയ്ക്കുമായി ആയിരത്തഞ്ഞൂറു രൂപ വരെ നല്‍കുന്ന ചെറുകിട ബാര്‍ബര്‍ഷോപ്പുകളുണ്ട്. മുടിമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാത്ത കടകള്‍ക്ക് അടുത്തസാമ്പത്തിക വര്‍ഷം മുതല്‍ ലൈസന്‍സില്ലെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ തീരുമാനം
ഇതുവരെ കിട്ടിയ പോലെ ഇനി ബാര്‍ബര്‍ഷോപ്പുകള്‍ക്ക് ലൈസന്‍സ് കിട്ടില്ലെന്നും, മുടി സംസ്തരിക്കുന്നതിനായി അംഗീകൃത ഏജന്‍സികള്‍ക്ക് നല്‍കുന്നുണ്ടെന്നു ബോധ്യപ്പെട്ടാലെ പുതുക്കി നല്‍കുകയുള്ളുവെന്നുമാണ് തദ്ദേശ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ഏജന്‍സികളേയും ,ഫീസുമായിരുന്നു ആദ്യം തീരുമാനിക്കേണ്ടതെന്നാണ് ബാര്‍ബര്‍ ഷോപ്പു ഉടമകള്‍ പറയുന്നത്.
പ്രതിവര്‍ഷം 900 ടണ്‍ മുടി മാലിന്യം ഉണ്ടാകുന്നു എന്നാണ് കണക്ക്. നിവില്‍ മുടി സംസ്കരിച്ച് വിഗ്ഗുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, എന്നിവയാക്കി യാണ് ഉപയോഗിക്കുന്നത്. കൂടാതെ വളമാക്കിയും മാറ്റുന്ന പ്ലാന്‍റ് പാലക്കാടും പ്രവര്‍ത്തിക്കുന്നുണ്ട്. ശുചിത്വ മിഷനാണ് ഏജന്‍സികളെ തിരഞ്ഞെടുക്കുന്നത്. മുടി കത്തിച്ചാല്‍ അതില്‍ നിന്നും അമോണിയ ,ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ ഡയോക്സൈഡ് പൊലുള്ള വിഷവാതകങ്ങള്‍ ഉണ്ടാകും.അതുകൊണ്ട് ശാസ്ത്രീയമായ സംസ്കരണം മാത്രം എന്നതിലേക്ക് സര്‍ക്കാര്‍ എത്തിയത്.