നിരാഹാരമിരുന്ന വൈദീകരെ പൊലീസ് നീക്കം ചെയ്തതിന് പിന്നാലെ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിൽ സംഘർഷം. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ബിഷപ്പ് ഹൗസിൽ നിരാഹാരസമരം നടത്തിയ 21 വൈദീകരെ പൊലീസ് നീക്കിയത്. ശ്രമം വൈദീകർ പ്രതിരോധിച്ചതോടെ പൊലീസിന് ബലപ്രയോഗിക്കേണ്ടി വന്നു.
തൊട്ടുപിന്നാലെ വൈദീകർക്ക് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികളും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. വൈദീകരെ സമീപത്തെ സെന്റ് മേരീസ് ബസലിക്കയിലേക്കാണ് നീക്കിയത്. ബിഷപ്പ് ഹൗസിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സമവായചർച്ചക്കെത്തിയ സെൻട്രൽ എസിപി സി.ജയകുമാറുമായി പ്രതിഷേധക്കാർ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഏകീകൃത കുർബാന വിഷയത്തിൽ നാലു വൈദികർക്കെതിരെ നടപടി എടുത്തതിലായിരുന്നു വൈദികരുടെ നിരാഹാര സമരം.