• താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് ഹണി റോസ്
  • അതിന് കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വറെന്ന് ഫെയ്സ്ബുക്കിൽ ഹണി
  • രാഹുല്‍ മാപ്പര്‍ഹിക്കുന്നില്ല, നിയമനടപടി സ്വീകരിക്കുന്നുവെന്നും കുറിപ്പ്

രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് ഹണി. അതിന് കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വറെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ്. കടുത്ത മാനസിക വ്യഥയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടാന്‍ ശ്രമവുമാണ്. പൊതുബോധം എനിക്കെതിരാക്കാന്‍ സൈബറിടത്ത് ആസൂത്രിതനീക്കം നടക്കുന്നെന്നും ഹണിറോസ്. രാഹുല്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും നിയമനടപടി സ്വീകരിക്കു‌മെന്നും കുറിപ്പില്‍ പറയുന്നു. 

ഹണി റോസിന്റെ കുറിപ്പ്

ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്.

അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്.

ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എന്റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്‌തു. പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്.

ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുൽ ഈശ്വർ ചെയ്യുന്നത്.

ഇന്ത്യൻ നിയമവ്യവസ്ഥയിൽ,

Indian Constitution: Guarantees the right to make choices about one's attire.

Indian Constitution: Protects an individual's right to privacy and personal autonomy, which encompasses the right to choose what to wear.

Indian Penal Code (IPC): Doesn't have any specific provisions restricting or regulating clothing choices.

ENGLISH SUMMARY:

Honey Rose will take legal action against Rahul Easwar