മലയാള മനോരമയും മദ്രാസ് മെഡിക്കല്‍ മിഷനും ചേര്‍ന്നു നടത്തുന്ന ഹൃദയപൂര്‍വം ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. കര്‍മോത്സുകതയ്ക്ക് ഹൃദയം ഉപയോഗിക്കാം എന്ന ലോക ഹൃദയദിന സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി നടത്തിയ കൂട്ടയോട്ടത്തില്‍ വിവിധ ജില്ലകളില്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.