സംസ്ഥാനത്ത് നേന്ത്രപ്പഴ വിലകുതിച്ചുയരുന്നു. മൊത്ത വിപണിയില്‍ കിലോയ്ക്ക് 75 രൂപയെത്തിയ നേന്ത്രപ്പഴം ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ സെഞ്ചുറിയടിക്കും. വില കൂടിയതോടെ മൊത്ത വിപണിയിലും നേന്ത്രപ്പഴത്തിന്‍റെ ഡിമാന്‍ഡ് കുറഞ്ഞു.
പുതുവര്‍ഷത്തില്‍ വിലക്കയറ്റം ആദ്യം തേടിയെത്തിയ കേമന്‍. കിലോയ്ക്ക് 75രൂപ. തമിഴ്നാട്ടില്‍ നിന്നായിരുന്നു നേന്ത്രക്കുലയുടെ ഏറിയ പങ്കും എത്തിയിരുന്നത്. അവിടെ ഉല്‍പാദനം കുറഞ്ഞതോടെ മൊത്തവിപണിയിലും നേന്ത്രക്കുലകള്‍ വിരളമാണ്. വയനാട്ടില്‍ നിന്നുള്ള കായ വരവും നിലച്ചെന്നാണ് കടച്ചവടക്കാര്‍ പറയുന്ന്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.