സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി മനോരമന്യൂസ് കഴിഞ്ഞ വര്‍ഷം തുടക്കമിട്ട പെണ്‍താരത്തിന്‍റെ രണ്ടാം പതിപ്പില്‍ ഒരു മാസംകൊണ്ട് മുപ്പതോളം വനിതകളുടെ വിജയകഥകളാണ് ആദ്യഘട്ടത്തില്‍ മനോരമ ന്യൂസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്ന് സ്വയം സംരംഭകത്വത്തിലൂടെ ജീവിത വിജയം കൈവരിച്ച വനിതകളുടെയും വനിതാ കൂട്ടായ്മകളുടെയും നേര്‍സാക്ഷ്യങ്ങളായിരുന്നു ഇവ.
ഇവയില്‍ നിന്ന് രണ്ടാംഘട്ടത്തിലേക്ക് പ്രേക്ഷകരുടെ കൂടി അഭിപ്രായം പരിഗണിച്ച് പത്തു കൂട്ടായ്മകളെയും പത്ത് വ്യക്തിഗത താരങ്ങളെയും തിരഞ്ഞെടുത്തു.ഇവര്‍ ജൂറി അംഗങ്ങള്‍ക്കു മുന്നിലെത്തി അനുഭവങ്ങള്‍ പങ്കിട്ടത് 4 എപ്പിസോഡുകളായി മനോരമന്യൂസ് സംപ്രേഷണം ചെയ്തു. ഇതില്‍ നിന്ന് രണ്ട് വിഭാഗങ്ങളില്‍ നിന്നുമായി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ ജൂറി അംഗങ്ങള്‍ തിരഞ്ഞെടുത്ത് ഫിനാലെയില്‍ അവതരിപ്പിക്കും.
മെഡിമിക്സ്–എവിഎ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പെണ്‍താരം രണ്ടാം പതിപ്പിലും മൊത്തം പത്തുലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്.