പീച്ചി ഡാം റിസര്‍വോയറില്‍വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ പട്ടിക്കാട് സ്വദേശി അലീന (14) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മൂന്ന് പെണ്‍കുട്ടികള്‍ ചികില്‍സയില്‍ തുടരുകയാണ്. നാല് പെണ്‍കുട്ടികളും ഡാം റിസര്‍വോയറില്‍വീണത് ചെരുപ്പ് എടുക്കുന്നതിനിടെയാണ്.