ആറു ദിവസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാന്‍ തമിഴ്നാട്ടില്‍ നിന്നടക്കം ആരാധകര്‍. എറണാകുളം ജില്ലാ ജയിലിനു മുന്നില്‍ തടിച്ചൂകൂടിയവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു . ജയില്‍ മോചിതനാകുന്ന ബോബിയ്ക്ക് ഹാരമണിയിക്കാന്‍ അവര്‍ കാത്തു നിന്നു.. കോയമ്പത്തൂര്‍,തിരുപ്പൂര്‍ എന്നവിടങ്ങളില്‍ നിന്നുവരെ ആരാധാകരെത്തി .
മൂപ്പര് നല്ലയാളാ ,അടിപൊളിയാ, പത്തുപതിനഞ്ച് വര്‍ഷമായി അറിയാമെന്ന് തിരുപ്പൂരില്‍ നിന്നെത്തിയവര്‍ പറയുന്നു. ഊട്ടി, മധുര,ചെന്നൈ എന്നിവിടങ്ങളിലെല്ലാം ബോബിക്ക് ആളുകളുണ്ടെന്നും നല്ല സഹായം ചെയ്യുന്ന വ്യക്തിയാണെന്നും ഇവര്‍ പറയുന്നു. തമിഴ്നാട്ടില്‍ 8 കോടിജനങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും ബോച്ചെ പറഞ്ഞാല്‍ ജീവന്‍ തന്നെ കളയാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. ആരും പറഞ്ഞിട്ടല്ല തനിയേ വന്നതാണെന്നും ഇവര്‍ വ്യക്തമാക്കി. ബോബിക്ക് മലപ്പുറം തിരൂരില്‍ നിന്നാണ് ഒരു അപരന്‍ എത്തിയത്. ബോബിയെപ്പോലെ വേഷം ധരിച്ചാണ് ജയിലിനുമുന്നില്‍ കാത്തു നിന്നത്. ബോബിയെ ഇഷ്ടമാണെന്നും അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിലകൊള്ളുന്നയാളാണെന്നും അപരന്‍ പറഞ്ഞു.
അതേസമയം ജാമ്യാപേക്ഷയില്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും ഹൈക്കോടതി എടുത്തുപറഞ്ഞ് വിമര്‍ശിച്ചു. കുന്തിദേവി ദ്വയാര്‍ഥമെന്നത് ഏത് മലയാളിക്കുമറിയാമെന്നും പരാതിക്കാരിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് അപേക്ഷയില്‍ ഉള്ളതെന്നും കോടതി വിലയിരുത്തി. താനൊരു സെലിബ്രിറ്റി ആണെന്നും, തെക്ക് മുതല്‍ വടക്കുവരെ ഓടിയിട്ടുണ്ടെന്നും ബോബി ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. ഇതും കോടതി എടുത്തുപറഞ്ഞ് വിമര്‍ശിച്ചു.
ബോഡിഷെയ്മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. കറുത്തത്, തടിച്ചത്, മെലിഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണം. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും ഹൈക്കോടതി പറഞ്ഞു. സ്ത്രീയെ രൂപം നോക്കി വിലയിരുത്തിയാല്‍, അത് അവളെയല്ല നിങ്ങളെ നിര്‍വചിക്കുന്നുവെന്നും മോട്ടിവേഷന്‍ സ്പീക്കര്‍ സ്റ്റീവ് മാറബോളിയുടെ വാക്കുകള്‍ കടമെടുത്ത് കോടതി പറഞ്ഞു.