ഒട്ടേറെ കലാകാരന്‍മാര്‍ അവരുടെ വാദ്യോപകരണങ്ങളുമായി എത്തുന്ന സ്ഥലംകൂടിയാണ് ശബരിമല. ദേശഭാഷാന്തരങ്ങള്‍ക്കപ്പുറമുള്ള ദേവസങ്കല്‍പമാണ് അയ്യപ്പന്‍. അതുകൊണ്ടുതന്നെ സന്നിധാനത്തേക്ക് എത്തുന്ന കലാകാരന്‍മാരും വിവിധ ദേശക്കാരാണ്. രാജസ്ഥാന്‍കാരന്‍ കൃഷ്ണശക്തി അങ്ങനെയൊരു അയ്യപ്പഭക്തനാണ്.
വിവിധ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന കലാകാരനാണ് ബിക്കാനീര്‍ സ്വദേശി കൃഷ്ണശക്തി. മൂക്ക് കൊണ്ടുള്ള ഓടക്കുഴല്‍ വായനയാണ് ഈ രാജസ്ഥാന്‍കാരന്‍റെ ഹൈലൈറ്റ് ഐറ്റം. ‘സ്വാമി ശരണം, അയ്യപ്പ ശരണം’ ഗാനം ആലപിക്കാനും ഈ അയ്യപ്പഭക്തന്‍ പഠിച്ചു. കൃഷ്ണശക്തി ശബരിമലയില്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്.
ഭാരതത്തിന്‍റെ വൈവിധ്യമാന്ന സംസ്കാരങ്ങള്‍ തേടിയുള്ള യാത്രയിലാണ് അയാള്‍. മുരുടേശ്വറിലെ യാത്രയ്ക്കിടയിലാണ് അയ്യപ്പനെക്കുറിച്ചും ശബരിമലയെക്കുറിച്ചും അറിയുന്നത്. പിന്നെ നേരെ സന്നിധാനത്തേക്ക്. ‘ജീവിതം വളരെ മനോഹരമാണ്, ആസ്വദിക്കുക’ ഇതാണ് കൃഷ്ണശക്തിക്ക് എല്ലാവരോടും പറയാനുള്ളത്.