വയനാട് അമരക്കുനിയെ വിറപ്പിച്ച കടുവയെ പിടികൂടാന്‍ രാത്രിയും ശ്രമം തുടരുന്നു. പുല്‍പ്പള്ളി ഊട്ടികവലയില്‍ രാവിലെ കൊന്ന ആടിന്‍റെ ജഡം വച്ച കൂടിനടുത്തു വരെ കടുവ എത്തിയിരുന്നു. ആര്‍.ആര്‍.ടി. സംഘം വളഞ്ഞെങ്കിലും പിന്നീട് കടുവ ഒഴിഞ്ഞുമാറി. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. മയക്കുവെടി സംഘവും തയാറായിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി