മകരവിളക്ക് കഴിഞ്ഞതോടെ സന്നിധാനത്ത് തമ്പടിച്ചിരുന്ന തീർത്ഥാടകർ പൂർണമായും ഒഴിഞ്ഞു. ഇന്നുമുതൽ 70,000 പേരുടെ വിർച്വൽ ക്യൂ ബുക്കിംഗ് പുനസ്ഥാപിച്ചു. മണിമണ്ഡപത്തിൽ നിന്നുള്ള എഴുന്നള്ളത്തും നായാട്ടു വിളിയും തുടങ്ങി.
ഇന്നുമുതൽ 19 വരെ 70000 പേരെ ദർശനത്തിന് അനുവദിക്കും. സ്പോട്ട് ബുക്കിങ്ങിലെയും നിയന്ത്രണം നീക്കി. വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകരെ എത്തും എന്ന് കരുതുന്നു.
18 വരെ മണിമണ്ഡപത്തിൽ നിന്നുള്ള എഴുന്നള്ളത്ത് തുടരും. രാത്രി എട്ടു മണിയോടെയാണ് തിരുവാഭരണ പേടകത്തിന് ഒപ്പം ഉള്ള തിടമ്പ് പതിനെട്ടാം പടി വരെ എഴുന്നള്ളിക്കുന്നത്. പതിനെട്ടാം പടിക്ക് താഴത്തെ നിലപാട് തറയിൽ നായാട്ടുവിളി നടക്കും. 19ന് രാത്രിയാണ് കുരുതിയും ശരംകുത്തിയിലേക്കുള്ള അയ്യപ്പൻ്റെ എഴുന്നള്ളത്തും. ഇരുപതാം തീയതി രാജപ്രതിനിധി മാത്രം ദർശനം നടത്തി രാവിലെ പത്തുമണിക്ക് നടയടക്കും