nri

TOPICS COVERED

കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസികൾക്കു വ്യവസായം തുടങ്ങാൻ സ്ഥലം അനുവദിക്കുന്നത്. കേരളത്തിലേക്കു പ്രവാസികൾ അയയ്ക്കുന്ന പണം, വ്യവസായ മേഖലയിലേക്കു വഴി തിരിച്ചു വിടുകയാണ് എൻആർഐ പാർക്കിന്റെ ലക്ഷ്യം. 100 കോടി നിക്ഷേപം ആണെങ്കിൽ 10 ശതമാനം പ്രീമിയം അടച്ചാൽ മതി. രണ്ടു വർഷത്തെ  മൊറൊട്ടോറിയം ഉണ്ടാകും.   

കേരളത്തിലെ നിക്ഷേപ സംഗമത്തിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിക്കു പുറമെ ധനമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാർറിയും പങ്കെടുക്കും.

ഇന്ത്യയിൽ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി  റോഡ് ഷോയിൽ പറഞ്ഞു.  50 കോടിക്കു മേൽ നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് 1 മിനിറ്റിൽ അനുമതി ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുഎഇയിലെ പ്രധാന വ്യവസായികൾ റോഡ് ഷോയിൽ പങ്കെടുത്തു. എം.പി. അബ്ദുൽ വഹാബ് എംപി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, സിദ്ധാർഥ് ബാലചന്ദ്രൻ, ഡോ. ആസാദ് മൂപ്പൻ, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ,  തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ENGLISH SUMMARY:

Kerala's Industries Minister P. Rajeeve announced the launch of an exclusive industrial park for NRIs. The government has declared a two-year moratorium for investors acquiring land with an investment of ₹100 crore. The announcement was made during a roadshow in Dubai, as part of the upcoming international investment meet in Kerala next month.