pta-redcorner

പത്തനംതിട്ട പീഡനക്കേസിൽ പ്രതികൾക്കായുള്ള അന്വേഷണം ആറാം ദിവസത്തിലേക്ക്. വിദേശത്തുള്ള പ്രതികളെ പിടികൂടാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം. രണ്ടു ദിവസത്തിനുള്ളിൽ ശേഷിക്കുന്ന പത്തോളം പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ രാത്രി വരെ അഞ്ചു ദിവസത്തിനുള്ളിൽ നാൽപത്തിനാലു പേരാണ് പിടിയിലായത്. പന്തളം, മലയാലപ്പുഴ  പൊലീസ് സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

ഇരുപത്തിയൊൻപത് എഫ്ഐആറുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ രഹസ്യ മൊഴി അടൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സിഡബ്ല്യുസി സംരക്ഷണയിലുള്ള പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പതിമൂന്നാം വയസുമുതല്‍ അഞ്ചുവര്‍ഷം പെണ്‍കുട്ടിയെ അറുപതോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

Search for accused in Pathanamthitta molestation case is enters to sixth day.:

Search for accused in Pathanamthitta molestation case enters sixth day It has been decided to issue a red corner notice to arrest the accused abroad. Police are trying to nab the remaining 10 accused within two days.