നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാനുറച്ച് പൊലീസ്. ഹൈക്കോടതി അനുകൂല നിലപാടെടടുത്തതോടെ പൊലീസ് നടപടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കി. നാളെ രാവിലെ 9 മണിയോടെ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പൊളിക്കാനാണ് ആലോചന. പ്രതിഷേധങ്ങളുണ്ടായാല്‍ നേരിടാന്‍ കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിക്കും.
Read Also: കല്ലറ തുറക്കാന്‍ പൊലീസിന് അധികാരം; ഗോപന്‍സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? ഹൈക്കോടതി.
ഇതിനായി ക്യാംപില്‍ നിന്നടക്കം പൊലീസിനോട് രാവിലെ തന്നെ സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചു. ഗോപന്‍ സ്വാമി എന്ന് അറിയപ്പെട്ടിരുന്ന മണിയന്‍ കഴിഞ്ഞ വ്യാഴാഴ്ച സമാധിയായെന്നും മരിച്ചിരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് അറ പണിതെന്നുമാണ് മക്കള്‍ പറയുന്നത്. എന്നാല്‍ കോണ്‍ക്രീറ്റ് അറയ്ക്കുള്ളില്‍ ഗോപന്‍റെ മൃതദേഹമുണ്ടോ, ഉണ്ടെങ്കില്‍ ഗോപന്‍ മരിച്ചത് എങ്ങിനെ, ഈ രണ്ട് കാര്യങ്ങള്‍ കണ്ടെത്തണമെന്നാണ് പൊലീസ് തീരുമാനം. അതിനാല്‍ കല്ലറ തുറക്കുമ്പോള്‍ മൃതദേഹം കണ്ടെത്തിയാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി പോസ്റ്റുമോര്‍ട്ടംനടത്തും.
അച്ഛന്‍ മരിച്ചതല്ലെന്നും സമാധിയായതാണെന്നുമാണ് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്റെ നിലപാട്. ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും കുടുംബം പറഞ്ഞു.