തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത തുടരുന്നതിനിടെ വീണ്ടും സമാധിയിരുത്താനൊരുങ്ങി കുടുംബം. പഴയ സമാധിസ്ഥലത്ത് പുതിയ പീഠം തയാറാക്കിയാണ് ചടങ്ങുകൾ. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും വർഗീയ പരാമർശങ്ങളിൽ മാപ്പ് ചോദിക്കുന്നുവെന്നും മകൻ സനന്ദൻ പറഞ്ഞു.
വിവാദ കോലാഹലങ്ങൾക്കൊടുവിൽ ഗോപൻ സ്വാമിക്ക് വീണ്ടും സമാധിയൊരുക്കുകയാണ് കുടുംബം. നെയ്യാറ്റിൻകരയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാമജപ ഘോഷയാത്രയായി വീട്ടിലെത്തിക്കും.
ഹിന്ദു ഐക്യവേദി ഉൾപ്പെടെ സമാധി ഇരുത്തലിന് പിന്തുണ നല്കുന്നുണ്ട്. ഇതിനിടെ മുമ്പ് നടത്തിയ വർഗീയ പരാമർശങ്ങളിൽ മകൻ മാപ്പ് പറഞ്ഞു. എന്നാൽ മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. മരണ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇളയ മകനെ അടക്കം കുടുംബാംഗങ്ങളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഭസ്മം ഉള്ളിൽ ചെന്നോ എന്ന ഡോക്ടർമാരുടെ സംശയത്തിലും തലയിലെ കരുവാളിച്ച പാടുകളെക്കുറിച്ചുള്ള ദുരൂഹത നീക്കാനും വിദഗ്ധ പരിശോധനാ ഫലം കാക്കുകയാണ് പൊലീസ്