തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് നൽകിയ ഗുളികയില്‍ മൊട്ടുസൂചി. മേമല സ്വദേശിനി വസന്തയ്ക്കാണ് ഗുളികയില്‍ നിന്ന് സൂചി കിട്ടിയത്. ശ്വാസംമുട്ടലിന് നൽകിയ സി-മോക്സ് ക്യാപ്സൂളിലായിരുന്നു സൂചി. ക്യാപ്സുളിൽ മരുന്നില്ലെന്ന് സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് സൂചി കണ്ടത്‌. പൊലീസിനും മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. 

ENGLISH SUMMARY:

A shocking incident was reported at the Vithura Taluk Hospital in Thiruvananthapuram, where a needle was found inside a capsule given to a patient. Vasantha, a resident of Memala, discovered the needle inside a C-Mox capsule prescribed for her breathing difficulty.