sabarimala-death

പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർഥാടകൻ വൈദ്യുതാഘാതം ഏറ്റു മരിച്ചതിൽ കെഎസ്ഇബിക്ക് എതിരെ നരഹത്യക്ക് കേസെടുക്കണമെന്നു പരാതി. കെഎസ്ഇബി അലക്ഷ്യമായി ഇട്ടിരുന്ന വയറിൽ നിന്നാണ് വൈദ്യുതാഘാതം ഏറ്റ്  ' മൈസൂർ സ്വദേശി നാഗരാജൻ വൈദ്യുതാഘാതം  മരിച്ചത്. മരിച്ച ആളുടെ മകനും അയ്യപ്പസേവാ സംഘവും ആണ് പരാതി നൽകിയത്. 

മകരവിളക്ക് ദർശിച്ചു മടങ്ങിയ സംഘത്തിലെ തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജൻ വഴിയരികിൽ മൂത്രമൊഴിക്കുമ്പോഴാണ് വൈദ്യുതാഘാതം ഏറ്റത്. അലക്ഷ്യമായി കെഎസ്ഇബി വഴിയിൽ ഇട്ടിരുന്ന വയറിനു മുകളിൽ കരിയില നിറഞ്ഞിരുന്നു. ഇതിനു മുകളിൽ  ടച്ച് വെട്ടുന്നവർ മരച്ചില്ലകളും ഇട്ടു. വടശ്ശേരിക്കര പാലത്തിലെ സൗന്ദര്യവൽക്കരണത്തിനായി കെഎസ്ഇബി തന്നെ വൈദ്യുതി ലൈനിൽ നിന്നും ഘടിപ്പിച്ച വയറാണ് അപകട കാരണമായത്.  നാഗരാജന്റെ മകൻ മഹേന്ദ്രയും അയ്യപ്പസേവാസംഘവുമാണ് വടശ്ശേരിക്കര പൊലീസിലും കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും പരാതി നൽകിയത്. 

 

ഈ ഭാഗത്ത് നിന്ന് പലർക്കും വൈദ്യുതാഘാതം ഏൽക്കുന്നതായും, ഇത് വൈദ്യുതി മുടങ്ങാൻ കാരണമാകുന്നു എന്നും മുൻപ് പലവട്ടം പരാതിപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഇവിടെ സ്ഥാപിച്ച ഫ്യൂസ് യൂണിറ്റ് അടക്കം കാടുകയറി. വടശ്ശേരിക്കര പഞ്ചായത്തിന്റെ ഭാഗത്തും കാട് വൃത്തിയാക്കുന്നതിൽ വീഴ്ച വന്നു. മണ്ഡലകാലത്ത് പാലത്തിൽ വൈദ്യുതി വിളക്കുകൾക്കുള്ള   കണക്ഷൻ എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി.