nedumangadu-tourist-bus-cra

തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷി. ലോറിയുമായി മല്‍സരയോട്ടത്തിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. സ്പീഡ് കൂടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ബസിലെ യാത്രക്കാരനും മനോരമ ന്യൂസിനോട് പറഞ്ഞു.  റോഡിലെ ഇടതുവശത്തെ ഓടയുടെ മേല്‍മൂടി പൊട്ടിയത് അപകടകാരണമായിയെന്നും സൂചന. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. ബസ് ക്രെയിൻ എത്തിച്ച് ഉയർത്തി.

 

അപകടത്തില്‍ കവലൂര്‍ സ്വദേശി ദാസിനി (60) മരിച്ചു. ഒറ്റശേഖരമംഗലത്തുനിന്ന് മൂന്നാറിലേക്ക് പോയസംഘമാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റ 20 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 49 പേരാണ് ബസിലുണ്ടായിരുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം.
Read more at: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ചു; 2 പേരുടെ നില ഗുരുതരം

 
ENGLISH SUMMARY:

A tourist bus that lost control and overturned was reportedly speeding, according to witnesses. The crash occurred during a race with a lorry, and the bus lost control after speeding up.