മണ്ണുക്കാട് ബ്രൂവറി തുടങ്ങാന്‍ കമ്പനി സ്വന്തമാക്കിയ പ്രദേശത്ത് കയ്യേറ്റ ഭൂമിയും. മണ്ണുക്കാട് സ്വദേശികളായ ഏഴ് സഹോദരങ്ങള്‍ക്ക്  ഒന്നര ഏക്കറോളം ഭൂമിയാണ് നഷ്ടമായത്. അയല്‍വാസി വ്യാജരേഖയുണ്ടാക്കി കമ്പനിക്ക് മറിച്ചുവിറ്റുവെന്നാണ് ആരോപണം.

വസന്ത, കനകം, ദേവു, രവി, ചന്ദ്രന്‍. തങ്കമണി, പ്രേമ എന്നിവരാണ് അവകാശപ്പെട്ട ഭൂമി നഷ്ടപ്പെട്ടെന്ന പരാതിയുമായി കസബ പൊലീസിനെ സമീപിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം അറുപതുകൊല്ലത്തോളം താമസിച്ച വീടും പത്തു കൊല്ലം മുന്‍പുവരെ കൃഷിചെയ്ത സ്ഥലവും നഷ്ടപ്പെട്ടെന്നാണ് പരാതി. പന്നിശല്യം കാരണം പത്തുവര്‍ഷം മുന്‍പ്  കൃഷി മതിയാക്കിയ കുടുംബം മറ്റൊരിടത്തേക്ക് താമസം മാറി. വില്ലേജ് ഓഫിസില്‍ നികുതി  അടയ്ക്കാനെത്തിയപ്പോഴാണ് ഭൂമി നഷ്ടപ്പെട്ട വിവരം അറിയുന്നത്. അന്വേഷണത്തില്‍  വ്യാജരേഖയുണ്ടാക്കി അയല്‍വാസി ബ്രുവറി  തുടങ്ങുന്ന കമ്പനിക്ക് മറിച്ചുവിറ്റുവെന്ന് മനസിലായി. മുന്‍ആധാരം ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം കുടുംബം പരാതി നല്‍കി. ഭൂമി തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവര്‍

ENGLISH SUMMARY:

In the process of starting the Mannukadu Brewery, the company has also acquired land through forceful occupation in its own area.