koothattukulam

നേതാക്കളുടെ പേര് എടുത്തുപറഞ്ഞാണ് കൊച്ചി കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കലാ രാജുവിന്റെ ഇന്നത്തെ പ്രതികരണം. വാഹനത്തിൽ കയറ്റവേ, സാരി പിടിച്ചു വലിച്ചു എന്നും ഒരു പൊലീസുകാരനാണ് കാറിന്റെ വാതിൽ അടച്ചെന്നുമടക്കമുള്ള ഗുരുതരാരോപണങ്ങൾ. ഓഫീസിനുള്ളിൽ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും അക്കമിട്ടുപറഞ്ഞു. 

 

എന്നാൽ സംഘർഷത്തിന് കാരണം യുഡിഎഫെന്നും സൗഹാർദപരമായ അന്തരീക്ഷത്തിലാണ് കലാ രാജു ഓഫീസിൽ ചെലവഴിച്ചതെന്നും ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ് മനോരമ ന്യൂസ്നോട് പറഞ്ഞു.

മക്കളുടെ പരാതിയിൽ എടുത്ത കേസിൽ പി.ബി.രതീഷ് ഉൾപ്പെടെ 45 പേർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ കലാരാജുവിന്റെ രഹസ്യമൊഴിയെടുക്കും. യുഡിഎഫിന്റെ പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ അനൂപ് ജേക്കബ് എംഎൽഎയടക്കം 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസുകാർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്ന് റൂറൽ എസ്.പി വ്യക്തമാക്കി

കൂത്താട്ടുകുളത്ത് നടന്നത് സി.പി.എമ്മിന്റെ ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. മക്കളുടെ പരാതിക്ക് പുറമെ സിപിഎം കൗൺസർമാർക്കെതിരെ നേരിട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് കലാരാജു.  

ENGLISH SUMMARY:

Arrests of leaders are likely soon in the case of the abduction of a woman councillor in Koothattukulam. Police lapses in the incident will also be investigated. The CPM is countering Kala Raju's serious allegations by releasing visuals from inside the area committee office. The opposition leader has accused the police of colluding with the CPM and acting recklessly in Koothattukulam.