kotthattukulam-cpm

അവിശ്വാസം ചര്‍ച്ചയ്​ക്കെടുക്കാനിരിക്കെ കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയരംഗങ്ങള്‍.  കൂറുമാറുമെന്ന്  ഭയന്ന് സിപിഎം  കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കലയുടെ മകള്‍ ലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി  കൈമാറി. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ടുചെയ്യുമെന്ന ഭയത്തെ തുടര്‍ന്ന്  കടത്തിക്കൊണ്ടുപോയെന്നാണ് ആക്ഷേപം . ചവിട്ടിക്കൂട്ടിയാണ് വനിതാ കൗണ്‍സിലറെ കൊണ്ടുപോയതെന്നും ഡിവൈഎസ്പി സഹായിച്ചുവെന്നും  യുഡിഎഫ് ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ENGLISH SUMMARY:

Dramatic scenes unfolded at Koothattukulam Municipality during a discussion about no confidence motion. CPM councillor Kala Raju was abducted due to fears that she would switch allegiance and vote for the UDF. Kala's daughter, Lakshmi, lodged a complaint with the Chief Minister and the DGP regarding the incident.