TOPICS COVERED

പാലക്കാട് ബ്രൂവറി അനുവദിച്ചതില്‍ ക്രമക്കേടില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. എല്ലാ പരിശോധനകള്‍ക്കും ശേഷമാണ് ബ്രൂവറി കമ്പനിക്ക് അനുതി നല്‍കിയതെന്നും ഒരു തരത്തിലും ജലചൂഷണവും അനുവദിക്കില്ലെന്നും മന്ത്രി എം.ബി.രാജേഷ്  പറഞ്ഞു. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തേക്ക് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധ മാർച്ച് നടത്തി.

ജലചൂഷണത്തെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. ബാക്കി നിയമസഭയില്‍ പറയാമെന്നും പ്രതികരണം.  അതേസമയം ബ്രൂവറി അനുവദിച്ചതില്‍ എന്തുകിട്ടിയെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തെ മന്ത്രി പരിഹസിച്ചു.

മന്ത്രിയുടെ ന്യായീകരണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് വി.കെ.ശ്രീകണ്ഡന്‍ എം.പി. പദ്ധതിപ്രദേശത്ത് പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും

ENGLISH SUMMARY:

Minister M.B. Rajesh stated that there were no irregularities in granting permission for the Palakkad Brewery. He emphasized that after thorough investigations, permission was granted to the brewery company, and assured that there would be no approval for water extraction. Congress and BJP conducted protest marches to the site designated for the project.