paravoor-car

TOPICS COVERED

കഴിഞ്ഞ വ്യാഴം വൈകിട്ട് പരവൂർ ഊന്നിൻമൂട് റോഡിലാണിത് നടന്നത്. ചുവപ്പ് നിറമുള്ള കാർ റോഡു വശത്തു ഇടതുവശം ചേർന്ന് നിർത്തിയിട്ടിരിക്കുകയാണ്. കാറിന്റെ പിൻസീറ്റിൽ നിന്ന് വലതുവശത്തെ ഡോർ തുറന്ന് സ്ത്രീ പുറത്തേക്കിറങ്ങി. ഈ സമയത്താണ് സെക്കൻഡുകൾക്കുള്ളിൽ എതിർദിശയിൽ നിന്നെത്തിയ വെള്ള നിറമുള്ള കാർ ഇടിച്ചു തെറുപ്പിക്കുന്നത്. 

 

ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും ദൂരേക്ക് മാറിയാണ് നിന്നത്. ചുവന്ന കാറിൽ നിന്നിറങ്ങിയ സ്ത്രീ കാറിനടിയിൽപ്പെട്ടിരുന്നു. നാട്ടുകാർ കാർ ഉയർത്തിയാണ് ഇവരെ രക്ഷപെടുത്തിയത്.

അപകടത്തിൽ നേരിയ പരുക്കേറ്റ മൂന്നുപേർ പിന്നീട്  സ്വകാര്യആശുപത്രിയിൽ ചികിൽസ തേടി. വളവു തിരിഞ്ഞപ്പോൾ വെള്ളക്കാർ നിയന്ത്രണം വിട്ട് എതിർദിശയിലേക്ക് പാഞ്ഞുകയറിയെന്നാണ് നിഗമനം. 

ENGLISH SUMMARY:

In Paravur, Kollam, an accident occurred when a car coming from the opposite direction crashed into a stationary car. Passengers, including a small child, miraculously escaped without injury. The accident footage was obtained by Manorama News.