തൃശൂർ ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഓട്ടോറിക്ഷ ഡ്രൈവർ നാൽപത്തിയെട്ടുകാരൻ രവി മരിച്ചു. ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരെ ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് അറിയിച്ചിരുന്നു. രണ്ടു കിലോമീറ്ററോളം ഒന്നര മണിക്കൂർ പൊലീസ് തിരഞ്ഞെങ്കിലും രവിയുടെ മൃതദേഹം മാത്രമേ കണ്ടെത്താനായുള്ളു. ട്രാക്കിനരികിലൂടെ പോയ മറ്റു രണ്ടു പേരെ ലോക്കോ പൈലറ്റ് കണ്ടതാകാമെന്ന് പൊലീസ് പറഞ്ഞു.