greeshma-judge

കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. ഷാരോണിന്റെ കാമുകിയായ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ  ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.

നെയ്യാറ്റിൻകര വില്ല അഡീഷണൽ സെഷൻസ് കോടതിയുടെയാണ് വിധി. കേരളത്തിലെ കുറ്റവാളികളുടെ ചരിത്രത്തിൽ പുതു റെക്കോർഡ് ആണ് ഈ വിധിയോടെ ഗ്രീഷ്മയ്ക്ക് ലഭിച്ചത്. മരണം വരെ തൂക്കികൊല്ലാനാണ് കോടതി വിധിച്ചത്.  അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീറിന്‍റെയാണ് വിധി.

വിഴിഞ്ഞം മുല്ലൂരിൽ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാംപ്രതി റഫീഖ ബീവിയാണ് ഇപ്പോൾ വധശിക്ഷ കാത്തു കഴിയുന്ന ഏക സ്ത്രീ. ഒരു വർഷം മുമ്പ് നെയ്യാറ്റിൻകര കോടതി തന്നെയാണ് റഫീക്ക ബീവിക്കും കൂട്ടുപ്രതികളായ മകനും കാമുകനും വധശിക്ഷ വിധിച്ചത്. അതേ കോടതിയും അതേ ജഡ്ജും ആണ് ഷാരോൺ കേസും പരിഗണിച്ചത്. 

ENGLISH SUMMARY:

Greeshma set a new record in Kerala's criminal history with the court sentencing her to death by hanging. The verdict was delivered by Additional Sessions Court Judge A.M. Basheer