നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നല്‍കിയതിന് ജയില്‍ ഡി.ഐ.ജിക്കും സൂപ്രണ്ടിനും സസ്പെന്‍ഷന്‍. മധ്യമേഖല ജയില്‍ ഡി.ഐ.ജി അജയകുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവര്‍ക്കും വീഴ്ച സംഭവിച്ചതായി ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി എം.കെ വിനോദ്കുമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി.
ജയിൽ ഗേറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്താതെ സന്ദർശകരെ അനുവദിച്ചു. സൂപ്രണ്ടിന്റെ ശൗചാലയം തടവുകാരന് ഉപയോഗിക്കാൻ അനുമതി നൽകി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.