എഐസിസി ജനറൽ സെക്രട്ടറി മുൻകൈയ്യെടുത്തുള്ള നേതൃമാറ്റ ചർച്ചയിൽ കടുത്ത അമർഷം രേഖപ്പെടുത്തി കെ സുധാകരൻ. നേതൃമാറ്റം അജണ്ടയാക്കി കേരള നേതാക്കളുമായി ദീപദാസ് മുൻഷി ചർച്ചകൾ തുടരവേ, നേതൃമാറ്റ ചർച്ച നടന്നിട്ടില്ലെന്നും പദവിയിൽ തുടരണമെന്ന് വാശിയില്ലെന്നും കെ.സുധാകരൻ തുറന്നടിച്ചു. സംയുക്ത വാര്‍ത്താസമ്മേളനത്തിലെ ഭിന്നതയെ കുറിച്ചള്ള വാര്‍ത്തകളില്‍ ക്ഷുഭിതനായ അദ്ദേഹം ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോഴാണോ വാര്‍ത്താസമ്മേളനം? അധ്യക്ഷപദം വിട്ടുനല്‍കില്ലെന്ന വാശിയൊന്നും തനിക്കില്ലെന്നും പറഞ്ഞു.
പാര്‍ട്ടിയില്‍ അങ്ങനെയൊരു നേതൃമാറ്റ ചര്‍ച്ച നടന്നില്ല, ചര്‍ച്ച വന്നാല്‍ എതിര്‍ക്കില്ല. സതീശനും എ.പി.അനില്‍കുമാറും തമ്മില്‍ നടന്നതില്‍ എന്താണ് തെറ്റ്? നടന്നത് വാഗ്വാദമല്ലെന്നും മാന്യമായ ചര്‍ച്ചയെന്നും കെ.പി.സി.സി അധ്യക്ഷന്‍. പി.വി.അന്‍വറിനെ യു.ഡി.എഫിലേക്ക് താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു. അതേസമയം, സുധാകരന്റെ പിൻഗാമിയെ സമവായത്തിലൂടെ കണ്ടെത്തണം എന്ന നിലപാടിലാണ് എഐസിസി.
കെ.സുധാകരനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ ആരോഗ്യ പരിമിതികൾ കണക്കിലെടുത്ത് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കണമെന്നും ദീപദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ട വി ഡി സതീശൻ പരോക്ഷമായി നേതൃ മാറ്റത്തിന് അനുകൂലമായി നിലപാട് എടുത്തു എന്നാണ് വിവരം. ഏത് നടപടിയും സുധാകരനെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാൻ എന്ന നിലപാടാണ് ദീപാവദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിലും രമേശ് ചെന്നിത്തല എടുത്തത് എന്നാണ് വിവരം. നേതൃമാറ്റത്തെ നേരിടാൻ സുധാകരനും കളത്തിൽ ഇറങ്ങിയതോടെ ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലായി.