ksrtc-tourist-bus-accident

മലപ്പുറം എടപ്പാള്‍ മണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആര്‍.ടി.സി. ബസും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. മുപ്പതോളം യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 2.50 നായിരുന്നു അപകടം. പരിക്കേറ്റവരെ എടപ്പാളിലെയും ചങ്ങരംകുളത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 
ENGLISH SUMMARY:

A KSRTC bus and a tourist bus collided at Manur, Edappal, Malappuram, leaving around 30 passengers injured. No serious injuries were reported.