തിരുവനന്തപുരം നെയ്യാറില്‍ കൈകള്‍ കൂട്ടിക്കെട്ടി ചാടി ദമ്പതികള്‍ ജീവനൊടുക്കി. തിരുവനന്തപുരം മുട്ടട സ്വദേശികളായ സ്നേഹദേവും ശ്രീകലയുമാണ് മരിച്ചത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും രണ്ടു ജോഡി ചെരിപ്പുകളും ജ്യൂസും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.