കരളിന്റെ കരളായ മകന് അതിലൊരു ഭാഗം പകുത്തുനല്‍കിയ അച്ഛനും പിന്നാലെ മകനും മരിച്ചു. അച്ഛന്‍ മരിച്ച വേദന തളംകെട്ടി നില്‍ക്കുന്നതിനിടെയാണ് കുടുംബത്തെ തീരവേദനയിലേക്ക് തള്ളിയിട്ട് മകന്റെ കൂടി മരണം. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കലില്‍ 26കാരനായ ത്വയ്യിബ് കെ നസീര്‍. ത്വയ്യിബിന് കരള്‍ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് കെ.വൈ നസീര്‍(ഫ്‌ളോറ വെജിറ്റബിൾസ്, എറണാകുളം മാര്‍ക്കറ്റ്) മരണപ്പെട്ടത്. 

ത്വയ്യിബിനെ കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. അമ്മ, ശ്രീമൂലനഗരം പീടിയേക്കല്‍ കുടുംബാംഗം ഷിജിലയാണ്.  ഷിറിന്‍ കെ നസീര്‍, ആയിഷ നസീര്‍ എന്നിവര്‍ സഹോദരങ്ങളാണ്. കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയ നിര്‍ദേശിക്കുകയും പിതാവിന്റെ കരള്‍മാറ്റിവയ്ക്കുകയുമായിരുന്നു. 

റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എംബിഎ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു.

The father donated iver to his son. both were died during treatment:

The father donated iver to his son. both were died during treatment. K. Y. Naseer passed away on April 1, 2024, while undergoing treatment following his liver donation to Thayyib.