ട്രെയിനില്‍ നിന്നും വീണ് യുവാവിനു ദാരുണാന്ത്യം. കടുത്തുരുത്തി ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ചെറുകോല്‍ ഈഴക്കടവ് കുമാരഭവനത്തില്‍ സുമേഷ് ആണ് മരിച്ചത്. 30വയസായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്.
എറണാകുളത്തു നിന്നും മാവേലിക്കരയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ കടുത്തുരുത്തി ഭാഗത്തുവച്ച് സുമേഷ് താഴെവീഴുകയായിരുന്നു. ചെന്നൈയില്‍ താമസിക്കുന്ന കുമാരന്‍–സുമ ദമ്പതികളുടെ മകനാണ് സുമേഷ്. ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.