ചലച്ചിത്രതാരം നിമിഷ സജയന്‍റെ പിതാവ് സജയന്‍ നായര്‍ (63) അന്തരിച്ചു.. കുറച്ചുനാളായി രോഗബാധിതനായി മുംബൈയില്‍ ചികിത്സയിലായിരുന്നു. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ സജയന്‍ നായര്‍ ജോലി സംബന്ധമായി മുംബൈയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്. സംസ്കാര ചടങ്ങുകൾ അംബർനാഥ് വെസ്റ്റിലെ മുൻസിപ്പൽ പൊതു ശ്മശാനത്തിൽ നടക്കും. ബിന്ദുവാണ് ഭാര്യ. മക്കൾ: നിമിഷ സജയൻ, നീതു സജയൻ.

Film star Nimisha Sajayan's father, Sajayan Nair, has passed away:

Film star Nimisha Sajayan's father, Sajayan Nair, has passed away. He was 63 years old. The demise occurred in Mumbai. He had been undergoing treatment for an illness .