കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ചെക്ക്–ഇന്‍ ചെയ്യുന്നതിനിടെ വെറുതെ ‘ബോംബ്’എന്നു പറഞ്ഞതേ സ്ലോവാക്യന്‍ പൗരന് ഓര്‍മയുള്ളൂ, പിന്നയെല്ലാം ഒരു പുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. എയര്‍ഇന്ത്യയുെട കൊച്ചി–ഡല്‍ഹി വിമാനത്തില്‍ പോകാന്‍ നെടുമ്പാശേരിയിലെത്തിയ സ്ലോവാക്യന്‍ പൗരന്‍ റെപന്‍ മാറെകാണ് പിടിയിലായത്.
ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ കയ്യിലുണ്ടായിരുന്ന പവര്‍ ബാങ്ക് കൗണ്ടറില്‍വച്ചു. അത് എന്താണെന്ന് ചോദിച്ച എയര്‍ ഇന്ത്യ ജീവനക്കാരനോട് തമാശയായി ‘ബോംബ്’ ആണെന്നു പറഞ്ഞു. പിന്നെയൊന്നും കൃത്യമായി മാറെകിന് ഓര്‍മ കാണില്ല. ജീവനക്കാരന്‍ വളരെ ഗൗരവത്തോടെയെടുത്ത ഈ തമാശ പിന്നെ പൊല്ലാപ്പായി.
ജീവനക്കാരന്‍ നേരെ സുരക്ഷാവിഭാഗത്തിനു റിപ്പോര്‍ട്ട് ചെയ്തതോടെ സുരക്ഷാവിഭാഗം ഇയാളെ പിടികൂടി. ബാഗും മറ്റും വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം പൊലീസിനു കൈമാറി. വിമാനത്താവളത്തിലെ ബോംബ് ത്രെറ്റ് അസെസ്മെന്റ് കമ്മിറ്റി ക്രമപ്രകാരം യോഗം ചേര്‍ന്നാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മാറെകിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
അതേസമയം റദ്ദാക്കിയ ടിക്കറ്റുമായി ഇന്നലെ പുലര്‍ച്ചെ ടെര്‍മിനലില്‍ പ്രവേശിച്ചയാളെയും സുരക്ഷാവിഭാഗം പിടികൂടിയിരുന്നു. ആലപ്പുഴ സ്വദേശി ജോസഫ് മാത്യുവാണ് വിമാനത്താവളത്തില്‍ പിടിയിലായത്. കൊച്ചി വിമാനത്താവളത്തില്‍ റണ്‍വേയിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചയാളും പിടിയിലായി. ഇന്നലെ രാവിലെ ആറുമണിയോടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിനു സമീപത്തെ മതില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയെ സിഐഎസ്എഫ് പിടികൂടിയത്. മനോദൗര്‍ബല്യമുള്ളയാളാണെന്നാണ് വിവരം.