kerala-news

കോഴിക്കോട് വടകര സ്വദേശിനി അനഘയ്ക്ക് വീൽ ചെയർ കിട്ടി. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഇനി വേണ്ടത് വീൽചെയറുമായി മുന്നോട്ടു പോകാൻ കഴിയുന്ന ഒരു റോഡ് ആണ്. പഞ്ചായത്ത് അതിന് മുന്നിട്ടിറങ്ങുമെന്ന് തന്നെയാണ് അനഘയുടെ പ്രതീക്ഷ. 

 

വെറും 60 മീറ്റർ മാത്രം ദൂരമേയുള്ളു. അനഘയുടെ റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ. നിലവിലുള്ള റോഡ് കോൺക്രീറ്റ് ചെയ്യുകയോ ടാറിടുകയോ ചെയ്യണം. അത്രമാത്രം. കാലിനുണ്ടായ വൈകല്യം കാരണം ചെറുപ്പം മുതൽ അനഘയ്ക്ക് നടക്കാനാവില്ല. കാരുണ്യം പാലിയേറ്റീവുകാരാണ് അനഘയ്ക്ക് ഇലക്ട്രിക് വീൽ ചെയർ നൽകിയത്. പക്ഷെ അത് ഉരുട്ടി ഒറ്റയ്ക്ക് മുന്നോട്ടു പോകാൻ അനഘയ്ക്ക് ഇതുവരെ ആയിട്ടില്ല.

എല്ലാ വെല്ലുവിളികളേയും ചെറു പുഞ്ചിരിയോടെ നേരിടുന്ന അനഘയ്ക്ക് ഇപ്പോഴത്തെ ആഗ്രഹവും സാധിച്ച് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. വീടിന്‍റെ നിർമാണം തുടങ്ങിയെങ്കിലും സാമ്പത്തികമായ പ്രതിസന്ധി അതും അനശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

Account number :

641402010019926

Ifsc: UBIN0564141

Bank: Union Bank

Vatakara Branch

Phone:9544261305

ENGLISH SUMMARY:

Anagha wants to go to school; got a wheelchair, but no road