പാലക്കാട് വാളയാറില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെ യുവാവിന് നേരെ ആനയുടെ ആക്രമണം.വാദ്യാര്‍ചള്ള സ്വദേശി വിജയനാണ് പരുക്കേറ്റത്. കാലിനും അരയ്ക്കും പരുക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന പാഞ്ഞടുത്തതോടെ വിജയനും ഒപ്പമുള്ളവരും ഓടുകയായിരുന്നു. ആന തട്ടിയതോടെ വിജയന്‍ വീഴുകയായിരുന്നുവെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക വിശദീകരണം. 15 ദിവസത്തിനിടെ ഏഴുതവണയാണ് ഈ മേഖലയില്‍ കാട്ടാന ഇറങ്ങിയതെന്നും വനംവകുപ്പ് പറയുന്നു.