പശ്ചിമഘട്ടത്തിന്‍റെ ഹരിതഭംഗി അറിയാൻ വാളയർ ചുരം താണ്ടി തമിഴക യാത്ര നടത്തി തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്താണ് പരിസ്ഥിതി സൗഹൃദ യാത്ര സംഘടിപ്പിച്ചത്.
വനമേഖലയിലെ വെള്ളച്ചാട്ടം. കുന്നും താഴ്വരയും കണ്ട് മലനിരകളിലൂടെയുള്ള യാത്ര. പഴമയും ചരിത്ര പ്രാധാന്യവും അടയാളപ്പെടുത്തുന്ന വിവിധ ആരാധനാലയങ്ങള്‍. അങ്ങനെ പട്ടഞ്ചേരിയിലെ ഗ്രാമീണത കണ്ട് കണ്ണുടക്കിയവര്‍ക്ക് തമിഴ് നാട്ടിലെയും കാഴ്ച ആസ്വദിക്കാനുള്ള അവസരം. വനവല്‍ക്കരണത്തിലൂടെ പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്താന്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തിലെ കൂട്ടായ്മയ്ക്ക് കരുത്ത് നല്‍കുന്ന യാത്രാനുഭവം.
തമിഴകത്തിന്‍റെ പ്രകൃതിഭംഗി കണ്ടുള്ള മടക്കയാത്രയില്‍ കോയമ്പത്തൂരിലെ ഇഷാ യോഗയിലെ രാത്രികാഴ്ചയും ആസ്വദിച്ചാണ് സംഘം വാളയാര്‍ അതിര്‍ത്തി പിന്നിട്ടത്.