ആലപ്പുഴ കരുവാറ്റയിലെ കാൻസർ ബാധിതരായ വൃദ്ധ ദമ്പതികൾ ചികിൽസയ്ക്ക് പണമില്ലാതെ ദുരിതത്തിൽ. ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിൽ കഴിയുന്ന ഇവരെ സഹായിക്കാനും ആരുമില്ല.
കരുവാറ്റ പുത്തൻപുരയ്ക്കൽ കോളനിയിലെ തങ്കപ്പനും ജാനകിയുമാണ് ഇത്. 78 കാരനായ തങ്കപ്പന് ശ്വാസകോശത്തിലാണ് കാൻസർ. കൂലിപ്പണിക്കാരനായിരുന്നു തങ്കപ്പന് ആറ് മാസം മുൻപ് ശ്വാസംമുട്ടലിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജാനകിക്ക് ഗർഭാശയത്തിലാണ് കാൻസർ . ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിൽസയ്ക്ക് പോകാൻ പോലും യാത്ര ചിലവിന് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇരുവരും .
ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് ഭിത്തി കെട്ടിയ ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. സഹായത്തിന് ബന്ധുവായ മാധവിയുണ്ട്. ഇവരും രോഗിയാണ്. മക്കൾ കൂലിപ്പണിയെടുത്തും വാടകയ്ക്ക് ഓട്ടോ ഓടിയുമാണ് ജീവിക്കുന്നത്. അവർക്കും ഇരുവരുടെ ചികിൽസയ്ക്കാവശ്യമായ പണം മുടക്കാനുള്ള ശേഷിയില്ല. ഉദാരമതികളുടെ സഹായം ഉണ്ടാകണമെന്ന അപേക്ഷയാണ് തങ്കപ്പനും ജാനകിക്കുമുള്ളത്.
അക്കൗണ്ട് വിവരങ്ങൾ
JANAKI
Ac No:18690100035714
IFSC :FDRL0001869
FEDERAL BANK
KARUVATTA
GPay No : 87149 33136