ഇടുക്കി പെരുമാങ്കണ്ടം നരക്കുഴിയിൽ കാറിന് തീ പിടിച്ചു ഒരാൾ മരിച്ചു. ഈസ്റ്റ് കലൂർ സ്വദേശി ഇ ബി സിബിയാണ് മരിച്ചത്. തീ പിടിക്കാൻ കാരണമെന്തെന്ന് കണ്ടെത്താൻ ഫോറൻസിക് സംഘമെത്തി പരിശോധന നടത്തും
ഉച്ചക്ക് ഒരുമണിയോടെയാണ് നരക്കുഴിയിലെ റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കാറിന് തീ പിടിച്ചത് നാട്ടുകാർ കണ്ടത്. തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. കാറിന്റെ മുൻ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. പിന്നീട് കുടുംബം എത്തി മരിച്ചത് സിബിയാണെന്ന് സ്ഥിരീകരിച്ചു. കാറിന് തീ പിടിച്ചത് എങ്ങനെയാണെന്ന് പരിശോധിക്കണമെന്നും സിബി ആത്മഹത്യ ചെയ്യില്ലെന്നും നാട്ടുകാരും ബന്ധുക്കളും പറഞ്ഞു
സിബിയുടെ മരണത്തിൽ ദുരൂഹത ഉണ്ടോയെന്ന് കണ്ടെത്താൻ ഫോറൻസിക് സംഘമെത്തി പരിശോധന നടത്തും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സിബിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും