TOPICS COVERED

കോട്ടയം മറിയപ്പള്ളിക്ക് സമീപം മുട്ടത്ത് കല്യാണസദ്യയ്ക്കിടെ ടച്ചിങ്സിനെച്ചൊല്ലി പൊരിഞ്ഞ തല്ല്. വരന്‍റെ വീട്ടുകാരും പാചകക്കാരും തമ്മിലാണ് തല്ലുണ്ടായത് . തലയ്ക്ക് പരുക്കേറ്റ രണ്ടുപേര്‍ ചികില്‍സ തേടി.

കല്യാണം കൂടാനെത്തെിയ വരന്‍റെ ബന്ധുക്കളില്‍ ചിലര്‍ മദ്യപിക്കാനായി പാചകക്കാരോട് അച്ചാര്‍ ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്ന് ആദ്യം നേരിയ തര്‍ക്കമുണ്ടായി. പിന്നീട് ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടവും ടച്ചിങ്സും ആവശ്യപ്പെടുകയായിരുന്നു. ഇതെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. ഇരുകൂട്ടർക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ കേസെടുത്തില്ലെന്ന് ചിങ്ങവനം പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A fight broke out during a wedding reception near Mariyappalli in Kottayam. An altercation broke out between the groom's family and the cook. Two people were treated for head injuries.