TOPICS COVERED

മീനച്ചിലാറിന്റെ തീരത്ത് അല്പനേരം മിണ്ടിയും പറഞ്ഞുമിരിക്കാം. കുഞ്ഞുങ്ങൾക്ക് മതിയാവോളം ഊഞ്ഞാലാടാം. നഗരത്തിരക്കിൽ നിന്ന് മാറി അല്പം സമാധാനവും ശാന്തതയും ഒക്കെയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ മീനച്ചിലാറിന്റെ സൗന്ദര്യം നിങ്ങളെ മാടിവിളിക്കുന്നു. അക്ഷരാർത്ഥത്തിൽ ഒരു മനോഹര തീരം തന്നെയാണ് ഈ തണലോരം.

 മീനച്ചിലാറിന്റെ തീരത്ത് മാത്രമല്ല കൗതുകം കാത്തിരിക്കുന്നത്.. മീനച്ചിലാറ്റിലൂടെ ഒരു ബോട്ട് സവാരി. ചൂണ്ടയിടാൻ അറിയാവുന്നവർക്ക് അതിനും അവസരം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവു മാത്രമാണ് ഏക പോരായ്മ.

 പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നട്ടുച്ചയ്ക്ക് വന്നാലും  ഇവിടെ തണലാണ്. മീനച്ചിലാറിന്റെ തീരത്തെ മുളങ്കൂട്ടങ്ങളാണ് തണലാവുന്നത്.. കണ്ടും കേട്ടും  നീറിക്കാട്ടെ തണലോരത്ത് എത്തുന്നവർക്ക്  അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉറപ്പാക്കാൻ കഴിയണമെന്നാണ് നാട്ടുകാരുടെ പക്ഷം.

ENGLISH SUMMARY:

There is a beautiful gift, known as "Thanaloram," near Neerikkad, close to Ettumanoor, Kottayam. Tourists flock to this scenic spot to experience its tranquility and beauty.