നെന്മാറയില്‍ ക്രൂരമായ ഇരട്ടകൊലയ്ക്ക് ശേഷം പ്രതിയ ചെന്താമരയെ പൊലീസ് പിടികൂടിയത് വ്യക്തമായ പ്ലാനിങ്ങിലൂടെ. ചെന്താമരയ്ക്ക് വിശപ്പ് സഹിക്കാനാവില്ല എന്ന് നാട്ടുകാര്‍ നിരന്തരം പറഞ്ഞതിന്‍റെ ചുവട് പിടിച്ച് പ്രതിയെ കാത്ത് പൊലീസുകാര്‍ വീടിന് കാവലിരിക്കുകയായിരുന്നു.
'അയാൾ വീട്ടിലേക്ക് വരുമെന്ന് അറിയാമായിരുന്നു, അയാള്‍ക്ക് വിശപ്പ് സഹിക്കാൻ വയ്യ. ഭക്ഷണം കഴിക്കാന്‍ വരുമെന്നറിഞ്ഞ് പൊലീസ് കാവൽ ഇരുന്നു. വീട്ടിലേക്ക് വരുന്ന വഴിക്ക് പിടിച്ചതാണ്,' ഡിവൈഎസ്പി പ്രതികരിച്ചു.
36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ചെന്താമരയെ പൊലീസ് കീഴടക്കി നെന്‍മാറ സ്റ്റേഷനിലെത്തിച്ചത്. കൊലയ്ക്കുശേഷം വനമേഖലയില്‍ ഒളിച്ചു. രാത്രി ഒന്‍പതരയോടെയാണ് പിടിയിലായത്. പ്രതി പിടിയിലായതിനു പിന്നാലെ നെന്‍മാറ പൊലീസ് സ്റ്റേഷനുമുന്നില്‍ നാട്ടുകാരുടെ വലിയ പ്രതിഷേധം. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു ഇരട്ടക്കൊലപാതകം.